Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Say No To Suicide

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ‌ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

കോ​ട്ട​യം: കോ​ട്ട​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പം പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യാ​ണ് യു​വാ​വ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് ഇ​യാ​ളെ പി​ന്തി​രി​പ്പി​ച്ച് താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നൊ​പ്പം ഒ​രു യു​വ​തി​യു​മു​ണ്ടാ​യി​രു​ന്നു. യു​വ​തി​യെ​ക്കൊ​ണ്ട് ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് യു​വാ​വി​നെ താ​ഴെ ഇ​റ​ക്കി. പി​ന്നാ​ലെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

 

Kerala

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​ര പീ​ഡ​നം; യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കാ​സ​ർ​ഗോ​ഡ് ച​ർ​ല​ടു​ക്ക സ്വ​ദേ​ശി സു​ഫൈ​ദ​യാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​ത്.

സു​ഫൈ​ദ​യു​ടെ ഭ​ർ​ത്താ​വ് ആ​ദി​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​വി​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​ലി​നെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​കു​റ്റം, സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പീ​ഡ​നം എ​ന്നി വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സു​ഫൈ​ദ ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച് ആ​യി​രു​ന്നു ആ​സി​ഡ് കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​ത്. പി​ന്നാ​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ദി​ലി​നെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​തൃ​മാ​താ​വി​നെ​യും പ്ര​തി ചേ​ർ​ത്തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

National

രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി നേ​താ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി നേ​താ​വി​നെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ൻ​സ്വാ​ര ജി​ല്ല​യി​ലാ​ണു സം​ഭ​വം. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ർ​ജു​ൻ സിം​ഗ് മ​യി​ദ (47)ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ശ​നി​യാ​ഴ്ച മ​യി​ദ​യും ഭാ​ര്യ​യും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യെ​ന്നും തു​ട​ർ​ന്ന് മ​യി​ദ വീ​ടു വി​ട്ടു പോ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മ​ക​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ൽ പ​രി​ക്കി​ന്‍റെ പാ​ടു​ക​ൾ ക​ണ്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷ​മേ യ​ഥാ​ർ​ഥ മ​ര​ണ​കാ​ര​ണം അ​റി​യാ​നാ​കൂ.

 

Kerala

കാ​റി​നു​ള്ളി​ൽ വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു; പി​താ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്രാ​വ​ച്ച​മ്പ​ല​ത്തി​ന് സ​മീ​പം കാ​റി​നു​ള്ളി​ൽ വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു. പ​ള്ളി​ച്ച​ൽ ന​രു​വാ​മൂ​ട് പാ​ലോ​ട്ടു​കോ​ണം പ​ണ്ടാ​ര​വി​ള ആ​തി​ര ഭ​വ​നി​ൽ അ​ഖി​ൽ (28) ആ​ണ് മ​രി​ച്ച​ത്.

അ​ഖി​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പി​താ​വ് വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ (62) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ച്ഛ​നെ​യും മ​ക​നെ​യും കാ​റി​നു​ള്ളി​ൽ നു​ര​യും പ​ത​യും വ​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ന്ന​ത്.

ഇ​തേ തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ അ​ഖി​ൽ മ​രി​ച്ചു. ഡ്രൈ​വ​റാ​യി​രു​ന്നു അ​ഖി​ൽ. അ​ച്ഛ​ൻ വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ ക​ർ​ഷ​ക​നാ​ണ്.

സം​ഭ​വ​ത്തി​ൽ ന​രു​വാ​മ്മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ മൊ​ഴി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

National

ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി ആ​ദി​ത്യ​ന്‍റെ മ​ര​ണം; പ​രാ​തി​യു​മാ​യി കു​ടും​ബം രം​ഗ​ത്ത്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ ബി​ടി​എ​ൽ ന​ഴ്സിം​ഗ് കോ​ള​ജി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ​രാ​തി​യു​മാ​യി കു​ടും​ബം രം​ഗ​ത്ത്. ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യും തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര സ്വ​ദേ​ശി​യു​മാ​യ ആ​ദി​ത്യ​ൻ(19) ആ​ണ് മ​രി​ച്ച​ത്.

ആ​ദി​ത്യ​നെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ദി​ത്യ​ന്‍റെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​ച്ഛ​ൻ പ്ര​ദീ​പ് ബം​ഗ​ളൂ​രു ഹെ​ബ​ഗോ​ഡി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ദി​ത്യ​ൻ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ണെ​ന്ന​റി​യി​ച്ച് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ കോ​ള​ജ് അ​ധി​കൃ​ത​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കു​ടും​ബം മ​ര​ണ വി​വ​രം അ​റി​യു​ന്ന​ത്.

ത​ലേ​ദി​വ​സം വീ​ഡി​യോ കോ​ൾ വ​ഴി ആ​ദി​ത്യ​ൻ കു​ടും​ബ​വു​മാ​യി സ​ന്തോ​ഷ​ത്തോ​ടെ സം​സാ​രി​ച്ചി​രു​ന്ന​താ​യും ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട​താ​യ ഒ​രു സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പി​താ​വ് ആ​രോ​പി​ക്കു​ന്നു.

 

National

ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ. അ​രു​വി​ക്ക​ര സ്വ​ദേ​ശി ആ​ദി​ത്യ​ന്‍ (19) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു ബി​ടി​എ​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ ര​ണ്ടാം വ​ര്‍​ഷ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി ആ​യി​രു​ന്നു ആ​ദി​ത്യ​ൻ.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​യി​രു​ന്നു ആ​ദി​ത്യ​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ല് പേ​രു​ള്ള റൂ​മി​ലാ​ണ് ആ​ദി​ത്യ​ന്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ഒ​പ്പ​മു​ള്ള​വ​ർ കോ​ള​ജി​ൽ നി​ന്ന് തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ദി​ത്യ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ ആ​ദി​ത്യ​ന്‍റെ കു​ടും​ബ​ത്തെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബം ബം​ഗ​ളൂ​രു​വി​ലെ​ത്തി​യി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Kerala

ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡ് പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡ് പ്ര​തി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി ശ​ര​ത് പ്ര​സാ​ദി​നെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി​യാ​ണ് ശ​ര​ത് പ്ര​സാ​ദ്. ജി​ല്ലാ ജ​യി​ലി​ലെ ടോ​യ്‌​ല​റ്റി​ൽ ഉ​ടു​മു​ണ്ടി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ലാ​ണ് ശ​ര​ത് പ്ര​സാ​ദി​നെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വൈ​കി​ട്ട​ത്തെ റേ​ഷ​ൻ വാ​ങ്ങി മു​ക​ൾ​നി​ല​യി​ലെ എ​ഫ് വ​ൺ സെ​ല്ലി​ലേ​ക്ക് പോ​യ ശ​ര​ത്പ്ര​സാ​ദ് മൂ​ത്ര​മൊ​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ടോ​യ്‌​ല​റ്റി​ലേ​ക്ക് പോ​യ​ത്.

തു​ട​ർ​ന്ന് പ്രി​സ​ൺ ഓ​ഫീ​സ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ജി​സ്ട്രേ​റ്റി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

 

Kerala

വി​വാ​ഹം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ മാ​ത്രം; വി​ഷു ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കൊ​ച്ചി: വി​ഷു ആ​ഘോ​ഷി​ക്കാ​ൻ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ആ​ലു​വ കീ​ഴ്മാ​ട് മാ​ട​പ്പി​ള്ളി​താ​ഴം ക​രി​ങ്കാ​ളി​യ​മ്മ ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഇ​ഞ്ചി​ക്ക​പ്പ​റ​മ്പി​ൽ കൃ​ഷ്ണ​പ്രി​യ(24)യെ ​ആ​ണ് സ്വ​ന്തം വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 14ന് ​ആ​യി​രു​ന്നു കൃ​ഷ്ണ​പ്രി​യ​യു​ടെ വി​വാ​ഹം. ര​ണ്ടു മാ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷം ഭ​ർ​ത്താ​വ് ശ്രീ​ക്കു​ട്ട​ൻ വി​ദേ​ശ​ത്തെ ജോ​ലി സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി​യി​രു​ന്നു. ഈ ​മാ​സം 14ന് ​ആ​ണ് കൃ​ഷ്ണ​പ്രി​യ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച തൃ​ശൂ​രി​ലെ വീ​ട്ടി​ലേ​ക്കു പോ​കാ​ൻ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി കു​ടും​ബം പ​റ​യു​ന്നു. ശ​നി​യാ​ഴ്ച വൈ​കി​ട്ട് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ ജ​ന​ല​ഴി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് കൃ​ഷ്ണ​പ്രി​യ​യെ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തിനു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ആ​ലു​വ പോ​ലീ​സ് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി.

 

 

 

 

 

 

Kerala

അ​ദ്നാ​ന്‍റെ മ​ര​ണം ശ്വാ​സം​മു​ട്ടി; 16കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ബ​ന്ധു​വാ​യ 16കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. അ​ദ്നാ​ൻ മ​രി​ച്ച​ത് ശ്വാ​സം മു​ട്ടി​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​തോ​ടെ അ​ദ്നാ​ൻ ജീ​വ​നൊ​ടു​ക്കി​യ​ത് ത​ന്നെ​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഈ​സ്റ്റ് മൂ​ഴി​ക്ക​ല്‍ സ്വ​ദേ​ശി​നി ന​സ്രി​ന(16) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ദ്നാ​ന്‍റെ മാ​താ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട ന​സ്രി​ന.

അ​ദ്നാ​ൻ‌ ന​സ്രി​ന​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ക​ള്ള​ൻ ക​യ​റി​യെ​ന്ന് ക​രു​തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​സ്രി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ല്‍ ഷാ​ള്‍ മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ചാ​യി​രു​ന്നു ന​സ്രി​ന​യെ അ​ദ്നാ​ൻ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മു​ക​ൾ നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് ന​സ്രി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​ദ്‌​നാ​നെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടാ​ണ് പെ​ൺ​കു​ട്ടി​യു​മാ​യി വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ മു​ഖ​ത്ത് സേ​ല്ലോ ടേ​പ്പ് ചു​റ്റി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ന്നാ​ണ് മൊ​ഴി.

അ​ദ്നാ​ന്‍റെ സ്വ​ഭാ​വ​ദൂ​ഷ്യം പെ​ൺ​കു​ട്ടി ചോ​ദ്യം ചെ​യ്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ നി​ന്ന് അ​ദ്‌​നാ​ൻ പ​ണം മോ​ഷ്‌​ടി​ച്ച​തി​നെ ചൊ​ല്ലി​യും ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

 

 

 

 

Kerala

ജാ​തി​യും സാ​മ്പ​ത്തി​ക​വും പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചു; ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​ധി​ൻ​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കും സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്ത്.

നി​ധി​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും കാ​മ്പ​സി​ൽ നി​ന്ന് ക്രൂ​ര​മാ​യ പീ​ഡ​നം നേ​രി​ട്ടി​രു​ന്ന​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു​ണ്ട്. കോ​ളേ​ജി​ലെ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ.

ഡെ​ന്‍റ​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി​യും അ​ധ്യാ​പ​ക​രും നി​ധി​നെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. നി​ധി​നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി. ജാ​തി പ​റ​ഞ്ഞും സാ​മ്പ​ത്തി​കം പ​റ​ഞ്ഞും അ​ധി​ക്ഷേ​പി​ച്ചു. എ​ച്ച്ഒ​ഡി​ക്ക് എ​തി​രെ നി​ധി​ൻ പ​രാ​തി ന​ൽ​കി​യ​തി​ൽ വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്ന​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

സീ​നി​യ​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ നി​ധി​നെ റാ​ഗ് ചെ​യ്തി​രു​ന്ന​താ​യും കു​ടും​ബം പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ നി​ധി​ൻ മെ​റി​റ്റ് സീ​റ്റി​ൽ ആ​ണ് ഈ ​വ​ർ​ഷം അ​ഡ്മി​ഷ​ൻ എ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം ചാ​ല​ക്ക​ട​വ് സ്വ​ദേ​ശി വൈ.​എ​ൽ. രാ​ജ​ൻ-​സി.​ആ​ർ. ല​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ നി​ല​യി​ലാ​ണ് നി​ധി​നെ ക​ണ്ടെ​ത്തി​യ​ത്. നി​ധി​ൻ​രാ​ജ് ലി​ഫ്റ്റി​ൽ ക​യ​റു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യി​ലെ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

National

പൂ​ച്ച​യെ വ​ള​ർ​ത്താ​ൻ അ​നു​വ​ദി​ച്ചി​ല്ല; യു​വ ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി 

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ വീ​ട്ടു​കാ​ർ പൂ​ച്ച​യെ വ​ള​ർ​ത്താ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ ഡോ​ക്ട​ർ ജീ​വ​നൊ​ടു​ക്കി. അ​ൽ​വാ​ൽ സ്വ​ദേ​ശി പ്രി​ൻ​സി(23) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മാ​ർ​ച്ച് 20ന് ​ആ​യി​രു​ന്നു സം​ഭ​വം.

ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് പ്രി​ൻ​സി വീ​ട്ടി​ലേ​ക്ക് ഒ​രു പൂ​ച്ച​യെ കൊ​ണ്ടു​വ​ന്നി​രു​ന്നു. പി​ന്നാ​ലെ പ്രി​ൻ​സി​ക്ക് ചു​മ​യും ക​ഫ​ക്കെ​ട്ടും ക​ല​ശ​ലാ​യി​രു​ന്നു. ഇ​തോ​ടെ വീ​ട്ടു​കാ​ർ പൂ​ച്ച​യെ വ​ള​ർ​ത്തു​ന്ന​ത് എ​തി​ർ​ക്കു​ക​യും പ്രി​ൻ​സി​യും വീ​ട്ടു​കാ​രും ത​മ്മി​ൽ നി​ര​ന്ത​രം ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ചെ​യ്തു.

അ​മ്മ​യ്ക്കും മു​ത്ത​ശി​ക്കും ഒ​പ്പ​മാ​ണ് പ്രി​ൻ​സി താ​മ​സി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച അ​മ്മ​യും മു​ത്ത​ശി​യും പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് പ്രി​ൻ​സി ജീ​വ​നൊ​ടു​ക്കി​യ​ത്. മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.  പ്രി​ൻ​സി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Kerala

വീ​ണ്ടും ജീ​വ​നെ​ടു​ത്ത് ഓ​ൺ​ലൈ​ൻ ലോ​ൺ ആ​പ്പ്; യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം രം​ഗ​ത്ത്. ഓ​ൺ​ലൈ​ൻ ലോ​ൺ ആ​പ്പി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.

ആ​ര്യ​നാ​ട് സ്വ​ദേ​ശി ആ​ന​ന്ദ് (21) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ന​ന്ദ് വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ഉ​ട​ൻ​ത​ന്നെ യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച​യാ​ണ് ആ​ന​ന്ദ് മ​രി​ച്ച​ത്. ട​യ​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന് ലോ​ൺ ആ​പ്പി​ൽ നി​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യി​രു​ന്ന​താ​യി കു​ടും​ബം ആ​രോ​പി​ക്കു​ന്നു. യു​വാ​വി​ന്‍റെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ മോ​ർ‌​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

ആ​ന​ന്ദി​ന്‍റെ കു​ടും​ബം ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ലും സൈ​ബ​ർ സെ​ല്ലി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ആ​ര്യ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കൊ​ച്ചി​യി​ൽ ബി​ബി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

എ​റ​ണാ​കു​ളം: എ​റ​ണാ​കു​ള​ത്ത് ബി​ബി​എ വി​ദ്യാ​ർ​ഥി കോ​ള​ജി​ന് സ​മീ​പ​ത്തെ പി​ജി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. രാ​ജ​ഗി​രി കോ​ളേ​ജി​ലെ മൂ​ന്നാം​വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി ആ​ബി​ന​ർ ആ​ണ് മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച ആ​ബി​ന​ർ.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ആ​ബി​ന​റി​നെ ഒ​പ്പം താ​മ​സി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ആ​ബി​ന​റി​ന്‍റെ മാ​താ​പി​താ​ക്ക​ൾ വി​ദേ​ശ​ത്താ​ണു​ള്ള​ത്.

 

Kerala

വ​യോ​ധി​ക ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് വ​യോ​ധി​ക ദ​മ്പ​തി​ക​ൾ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് ശി​വ​ൻ​കു​ന്ന് അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം അ​മ്പ​ല​ക്കു​ള​ത്തി​ൽ വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ ( 86) ഭാ​ര്യ ക​ല്യാ​ണി​ക്കു​ട്ടി (76) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​രു​വ​ർ​ക്കും വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. ഇ​ള​യ മ​ക​ൻ രാ​ജ​ൻ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മാ​താ​പി​താ​ക്ക​ളെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Latest News

Corehub Up